തക്കലയിൽ ബൈക്ക് യാത്രികരെ കാർ ഇടിച്ചു തെറിപ്പിച്ചു; രണ്ട് മലയാളികൾ മരിച്ചു

thakkala

ശിവാലയ ഓട്ടത്തിനിടെ തമിഴ്‌നാട് തക്കലയിലുണ്ടായ ബൈക്ക് അപകടത്തിൽ വെങ്ങാനൂർ, മുക്കോല സ്വദേശികളായ രണ്ട് പേർ മരിച്ചു. മുക്കോല കുഴിപ്പള്ളം ചിത്രാ ഭവനിൽ സോമരാജൻ(59), വെങ്ങാനൂർ പീച്ചോട്ടുകോണം രാജു നിവാസിൽ രാജു(52) എന്നിവരാണ് മരിച്ചത്. 

ശനിയാഴ്ച രാത്രി ശിവാലയ ഓട്ടം പോകുന്നതിനിടെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടർ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്താൻ തക്കല പോലീസ് ശ്രമം ആരംഭിച്ചു.
 

Share this story