നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതി കിട്ടാതെ കിടന്നു; ഗവർണറെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം
May 22, 2023, 12:32 IST

ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നു. ഇത് വിസ്മരിക്കാനാകില്ല. അനുമതി കാര്യത്തിൽ ഇപ്പോഴും അനിശ്ചിതമായ കാലതാമസമുണ്ടെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുത്ത പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ
കേരള നിയമസഭയിലുണ്ടായ നിയമങ്ങളുടെ ചുവട് പിടിച്ച് മറ്റ് സംസ്ഥാനങ്ങളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേട്ടങ്ങൾ എണ്ണിപ്പറയുമ്പോഴും കേരള നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്ന കാര്യവും അനുമതി കാര്യത്തിൽ അനിശ്ചിതമായ കാലതാമസം ഉണ്ടാകുന്ന കാര്യവും വിസ്മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു