പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് ബിനോയ് വിശ്വം; എതിർപ്പ് ശക്തമായി ഉന്നയിക്കാൻ സിപിഐ മന്ത്രിമാർക്ക് നിർദേശം

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഇത് തള്ളിയാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. പിഎം ശ്രീയിൽ എതിർപ്പ് തുടരാൻ സിപിഐ മന്ത്രിമാരോടും ബിനോയ് വിശ്വം നിർദേശിച്ചിട്ടുണ്ട്
മന്ത്രിമാരുമായി സംസ്ഥാന സെക്രട്ടറി വീട്ടിൽ കൂടിക്കാഴ്ച നടത്തി. വിഷയം മന്ത്രിസഭാ യോഗത്തിൽ ഉയർന്നാൽ എതിർപ്പ് ശക്തമായി ഉന്നയിക്കാൻ യോഗത്തിൽ ധാണയായി. മുന്നണിയിൽ ചർച്ച നടത്താതെ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതിലും സിപിഐക്ക് അമർഷമുണ്ട്.