ആലപ്പുഴയിൽ പക്ഷിപ്പനി; ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകൾ ചത്തു
Dec 23, 2025, 10:38 IST
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകൾ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകൾ ചത്തതാണെന്നാണ് സ്ഥിരീകരണം.
നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകൾ ചത്തത്. താറാവുകൾ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റിവായി.
പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചു. അവിടെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായി. തുടർന്നാണ് ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചത്.
