കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണം: കെസിബിസിയുടെ നിലപാട് പ്രകോപനപരമെന്ന് മന്ത്രി ശശീന്ദ്രൻ

saseendran

കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിന് ശേഷം നടന്ന നാട്ടുകാരുടെ പ്രതിഷേധത്തിൽ കെസിബിസിക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണ്. വെടിവെക്കാനുള്ള കലക്ടറുടെ ഉത്തരവിൽ തെറ്റില്ല. പോത്തിനെ കൊല്ലണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് നാട്ടുകാർ. വനംവകുപ്പ് കാട്ടുപോത്തിനായി തെരച്ചിൽ തുടരുകയാണ്. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ല. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാണക്കം.

മരിച്ചുപോയവരെ വെച്ച് വില പേശുകയാണ് ചിലർ. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങൾ സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലിമ്മിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 

Share this story