വഞ്ചിയൂരിൽ സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ഇരുപാർട്ടികളും തമ്മിൽ സംഘർഷം

cpm

തിരുവനന്തപുരത്ത് വ്യാപക കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി. വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. വഞ്ചിയൂരിൽ ഇതേ ചൊല്ലി ബിജെപി-സിപിഎം സംഘർഷമുണ്ടായി. 

കള്ളവോട്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകിയെന്ന് ബിജെപി പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സിപിഎമ്മുമായി ഒത്തുകളിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആരോപിച്ചു. 

കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി വഞ്ചിയൂരിലും വോട്ട് ചെയ്‌തെന്നും ഇത് തെളിയിക്കുമെന്നും കരമന ജയൻ പറഞ്ഞു. വോട്ടെടുപ്പ് ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതെന്നും എന്നാൽ മൊബൈൽ ഫോണിലാണ് ചിത്രീകരിച്ചതെന്നും കരമന ജയൻ ആരോപിച്ചു
 

Tags

Share this story