ആര്‍എസ്എസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ മനംനൊന്ത് നെടുമങ്ങാട് ബിജെപി സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Nov 16, 2025, 08:24 IST
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നെടുമങ്ങാട് മുന്‍സിപ്പാലിറ്റി പരിധിയില്‍ പനങ്ങോട്ടേല വാര്‍ഡിലാണ് ശാലിനിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. ശാലിനിക്കെതിരെ ആര്‍എസ്എസും ഇതേ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി. പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം. ശാലിനി നിലവില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശാലിനി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
