തൃശ്ശൂർ ബിജെപിക്ക് തൊടാനാകില്ല; ഒരു സീറ്റിലും ബിജെപി ജയിക്കില്ലെന്ന് എംവി ഗോവിന്ദൻ

govindan

തൃശ്ശൂർ ബിജെപിക്ക് തൊടാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു സീറ്റിലും ബിജെപിക്ക് ജയിക്കാനാകില്ല. കളവ് പറയുക എന്നതാണ് ബിജെപിയുടെ മുഖമുദ്ര. ശോഭനയെ ബിജെപിയുടെ അറയിൽ ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

നരേന്ദ്രമോദിയുടെ പ്രസംഗം കൗതുകകരമാണ്. കള്ളക്കടത്ത് പിടിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. എന്തേ കള്ളക്കടത്ത് പിടിക്കാത്തത്. പ്രതികളെ സംരക്ഷിക്കാൻ ബോധപൂർവം ശ്രമം നടത്തിയത് കേന്ദ്ര ഏജൻസികളാണ്. പ്രധാമന്ത്രിയുടെ അവസ്ഥ പരിതാപകരമാണ്. അമിത് ഷാ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പദയാത്ര നടത്തിയിട്ട് എന്ത് സംഭവിച്ചു. തൃശ്ശൂരിന്റെ കാര്യവും അങ്ങനെയായിരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു


 

Share this story