വിചാരധാരയിലെ ഉള്ളടക്കം പഴയതെന്ന് പറഞ്ഞ് ബിജെപിക്ക് ഒഴിഞ്ഞു മാറാനാകില്ല: മന്ത്രി റിയാസ്

riyas

ക്രൈസ്തവ മതവിഭാഗങ്ങളുമായി അടുക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ വിമർശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിചാരധാരയെ തള്ളി പറയുന്ന രീതിയിലാണ് ബിജെപി നേതാക്കളുടെ പ്രതികരണം. 2023ൽ ക്രിസ്തീയ ആഘോഷങ്ങൾക്കെതിരെ മോഹൻ ഭാഗവത് തന്നെ ലേഖനമെഴുതി. വിചാരധാരയിലെ ഉള്ളടക്കം പഴയ കാലത്തെയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല. ഇപ്പോഴും അത് തന്നെ പ്രചരിപ്പിക്കുകയാണ്

വിജയദശമി ദിനത്തിലെ പ്രസംഗങ്ങൾ ന്യൂനപക്ഷ വിരുദ്ധമാണ്. പുള്ളിമാന്റെ പുള്ളി തേച്ച് മായ്ച്ച് കളയാനാകില്ല. മതപുരോഹിതൻമാർക്കും ശരിയായ ധാരണയുണ്ട്. മതമേലധ്യക്ഷൻമാർക്ക് സംഘ്പരിവാറിന്റെ അപകടകരമായ രാഷ്ട്രീയം തിരച്ചറിയാനാകുന്നുണ്ട്. അവരുടെ പ്രതികരണം അനുഭാവമായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
 

Share this story