നമ്മുടെ ആൾക്കാരെ സഹായിച്ചു, അവർ തിരിച്ചടവ് മുടക്കുന്നു: ബിജെപി കൗൺസിലറുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

anil kumar

ബിജെപി നേതാവും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അനിൽ പ്രസിഡന്റായ ഫാം ടൂർ സഹകരണ സംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കത്തിൽ വിവരിക്കുന്നത്. നമ്മുടെ ആൾക്കാരെ സഹായിച്ചെന്നും അവർ പല അവധി പറഞ്ഞ് തിരിച്ചടക്കൽ മുടക്കുകയാണെന്നും കത്തിൽ പറയുന്നു

തന്റെ ഭാഗത്ത് നിന്ന് ഒരു സാമ്പത്തിക ബാധ്യതയും വന്നിട്ടില്ല. ബിനാമി വായ്പകൾ നൽകിയിട്ടില്ല. എല്ലാ സംഘത്തിലുമുള്ളതു പോലെ പ്രതിസന്ധിയുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ എത്തുന്നു. പിരിഞ്ഞു കിട്ടാൻ ധാരാളം പണമുണ്ട്. 

നമ്മൾ നിരവധി പേരെ സഹായിച്ചു. മാനസികമായി സമ്മർദമുണ്ട്. എന്റെ പ്രസ്ഥാനത്തെയോ പ്രവർത്തകരെയോ ഹനിച്ചിട്ടില്ല. സഹ കൗൺസിലർമാർ സഹകരിച്ചു. കുടുംബത്തെ വേട്ടയാടരുതെന്നും കത്തിൽ തിരുമല അനിൽ പറയുന്നു.
 

Tags

Share this story