തിരുവനന്തപുരത്തെ ബിജെപി കൗൺസിലറെ കാണാനില്ലെന്ന് സിപിഎം; ഒളിവിലെന്ന് പൊലീസ്

Missing

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ കാണാനില്ലെന്ന ആരോപണവുമായി സിപിഎം. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് പലയിടങ്ങളിലും ഇടതുപക്ഷം ഫ്ലക്സും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വട്ടിയൂർക്കാവ് വെള്ളെക്കടവ് ക്ഷേത്രത്തിലുണ്ടായ അടിപിടിക്കേസിൽ സുഗതനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അതിനു ശേഷമാണ് സുഗത‌ൻ ഒളിവിൽ പോയത്. എന്നാൽ സുഗതന്‍റെ സോഷ്യൽമീഡിയ ഇപ്പോഴും സജീവമാണ്. ഭക്തിഗാനമേളയ്ക്കിടെ സിപിഎം പ്രവർത്തകരെ കൗൺസിലറും സംഘവും ചേർന്ന് ആക്രമിച്ചുവെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് സുഗതൻ.

മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളി. കേസിലെ നാലാം പ്രതിയായ ബിജെപി പ്രവർത്തകൻ അറസ്റ്റിലാണ്.

Tags

Share this story