ബിജെപിയാണ് വലിയ അപകടം; സ്വന്തം താത്പര്യങ്ങൾക്കല്ല കോൺഗ്രസ് പ്രധാന്യം നൽകേണ്ടതെന്ന് ഗോവിന്ദൻ
Mon, 15 May 2023

കർണാടകയിൽ ബിജെപിയെ തോൽപ്പിച്ചത് നിർണായക കാൽവെപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വന്തം താത്പര്യങ്ങൾക്കല്ല കോൺഗ്രസ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. ബിജെപിയാണ് വലിയ അപകടം. പ്രതിപക്ഷത്തിന്റെയും പ്രാദേശിക പാർട്ടികളുടെയും ഏകോപനമുണ്ടാകണം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണം. ഇരു നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾക്കല്ല പ്രാധാന്യം നൽകേണ്ടതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.