കേരളീയരുടെ ഒരേയൊരു പ്രതീക്ഷ ബിജെപി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Modi

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള വോട്ടർമാർക്ക് കടപ്പാട് അറിയിക്കുന്നു. എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് സഹികെട്ടിരിക്കുകയാണ് കേരളം. സദ്ഭരണം കാഴ്ച വെക്കാനും എല്ലാവർക്കും അവസരങ്ങൾ നൽകി വികസിത കേരളം നിർമിക്കാനും കഴിയുന്ന ഒരേയൊരു പ്രതീക്ഷ ആയാണ് കേരളീയർ എൻഡിഎയെ കാണുന്നതെന്നും മോദി പറഞ്ഞു

തദ്ദേശ തെരഞ്ഞെടുപ്പിൽ പതിവില്ലാത്ത പ്രകടനമാണ് ഇത്തവണ ബിജെപി നടത്തിയത്. തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചു. 50 വാർഡുകളിൽ വിജയിച്ചാണ് എൻഡിഎ ഭരണം നേടിയത്. കൂടാതെ പാലക്കാട്, തൃപ്പുണിത്തുറ നഗരസഭകളിലും ബിജെപി വിജയിച്ചു.  26 ഗ്രാമ പഞ്ചായത്തുകളിലും ബിജെപിക്കാണ് ഭരണം
 

Tags

Share this story