പരാതി നൽകിയ ഭാര്യയെ ​ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി: ബിജെപി നേതാവിനെതിരെ വീണ്ടും കേസ്

ത്യശൂർ

തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ല പ്രസിഡന്റ് എ. ആർ ശ്രീകുമാറിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഗിരീഷ്. വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിൽ എ. ആർ ശ്രീകുമാർ രണ്ടാം പ്രതി. വീട്ടിൽ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, കള്ളസാക്ഷി പറയാൻ പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ശ്രീകുമാറില്‍ നിന്നും സമാനതകളില്ലാത്ത ക്രൂരത നേരിട്ടു എന്നുകാട്ടി ഭാര്യ പ്രിയങ്ക പരാതി നൽകിയിരുന്നു. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി മതിലകം പൊലീസ് കേസെടുത്തത്. മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങിയത്. തന്നെ മുന്‍പും ശ്രീകുമാര്‍ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രിയങ്ക പറഞ്ഞു. ശ്രീകുമാറിനെതിരെ പരാതി കൊടുത്തതിന് പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. തന്നെ ക്രൂരമായി മര്‍ദിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള ഭാര്യയുടെ പരാതിയിലാണ് നടപടി. വീട്ടിലേക്ക് വൈകിയെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ മര്‍ദിച്ചതെന്ന് ഭാര്യ നല്‍കിയ പരാതിയിലുണ്ട്.
 
വൈകിയെത്താന്‍ ഇതെന്താ സത്രമാണോയെന്ന് ചോദിച്ചുകൊണ്ട് ഇരുകരണത്തും വീശിയടിക്കുകയും മുടിക്കുത്തിന് പിടിച്ച് തല ഭിത്തിയിലിടിക്കുകയും ചെയ്‌തെന്ന് ഭാര്യ പറഞ്ഞു.ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റതിന് പിന്നാലെ ഇവര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.മുന്‍പും പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ഭാര്യയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിലകം പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Tags

Share this story