എസ് രാജേന്ദ്രനുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയമില്ലെന്ന് വിശദീകരണം

rajendran

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവി എന്നിവരാണ് എസ് രാജേന്ദ്രനെ സന്ദർശിച്ചത്. ഇക്കാനഗറിലെ എസ് രാജേന്ദ്രന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച

എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി പരിശോധിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്ന് രാജേന്ദ്രൻ പറഞ്ഞു. 

എസ് രാജേന്ദ്രൻ നേരത്തെ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നേരത്തെ ഡൽഹിയിലെത്തി പ്രകാശ് ജാവേദ്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നാണ് രാജേന്ദ്രൻ ആവർത്തിച്ച് പറയുന്നത്.
 

Share this story