പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്
Updated: Sep 11, 2026, 14:57 IST
പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കളെന്ന് പൊലീസ്. പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ ഈ മാസം ആദ്യമായിരുന്നു കവർച്ച നടന്നത്.
സംഭവത്തിൽ ബിജെപി കൊപ്പം മണ്ഡലം പ്രസിഡന്‍റ് എം. പരമോസ്വരൻ, ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു.
ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായിരുന്ന 30 അടി നീളവും 4 ഇഞ്ച് വീതിയുമുള്ള 1/2 ഇഞ്ച് കനവുമുള്ള ഇരുമ്പ് സ്വയർ പൈപ്പാണ് ഇവർ കവർന്നത്.
