ബിജെപി സ്ഥാനാർഥികൾ മികച്ചവരാണെന്ന് പറഞ്ഞ ഇപി ജയരാജന് നന്ദി പറഞ്ഞ് ബിജെപി നേതാക്കൾ

ep

ബിജെപിക്ക് കേരളത്തിൽ പലയിടങ്ങളിലും നല്ല സ്ഥാനാർഥികളാണ് ഉള്ളതെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവന ഏറ്റെടുത്ത് ബിജെപി നേതാക്കൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. ബിജെപിക്ക് നല്ല സ്ഥാനാർഥികളാണ് ഉള്ളതെന്നായിരുന്നു ഇപിയുടെ പ്രസ്താവന

ബിജെപിയുടേത് മികച്ച സ്ഥാനാർഥികളാണെന്ന് പറഞ്ഞ ഇ പി ജയരാജന് നന്ദിയെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. ഇതിന്റെ പേരിൽ ഇ പിയെ അവമതിക്കുന്ന പ്രസ്താവന നടത്തില്ല. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഇപി പറയുന്നതിൽ വസ്തുതയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇ പി വസ്തുതകൾ പരിശോധിച്ച ശേഷമായിരിക്കും ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നാണ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്

ഇപിയുടെ പരാമർശം വിവാദമായതോടെ മുഖ്യമന്ത്രി അടക്കമുള്ളവർ നേരത്തെ തിരുത്തുമായി രംഗത്തുവന്നിരുന്നു. കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് മത്സരം തന്നെയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് സപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കി.
 

Share this story