ശോഭാ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം; ഉയർന്ന പദവിക്ക് സാധ്യത

sobha

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം. നാളെ ഡൽഹിയിലെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. സംഘടനാതലത്തിൽ ശോഭാ സുരേന്ദ്രന് ഉയർന്ന പദവി നൽകുന്ന കാര്യം ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ശോഭാ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് മത്സരിച്ച ശോഭാ സുരേന്ദ്രൻ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 2.99 ലക്ഷം വോട്ടുകളാണ് മണ്ഡലത്തിൽ ശോഭ പിടിച്ചത്.
 

Share this story