നാരങ്ങാനത്ത് ബിജെപിക്ക് ഭരണം നഷ്ടമായി; യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി

നാരങ്ങാനം ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണ മാറ്റത്തിന് വഴിയൊരുങ്ങിയത്.

​നറുക്കെടുപ്പിലൂടെ അധികാരത്തിലെത്തിയ ബിജെപി ഭരണസമിതിക്കെതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. 14 അംഗങ്ങളുള്ള പഞ്ചായത്ത് കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ഭൂരിപക്ഷം അംഗങ്ങളും വോട്ട് ചെയ്തതോടെ പ്രമേയം വിജയിക്കുകയായിരുന്നു.

​വികസന മുരടിപ്പും ഭരണ സ്തംഭനവും ആരോപിച്ചാണ് യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസായതിനെത്തുടർന്ന് നിലവിലെ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും രാജിവെക്കേണ്ടിവരും. പുതിയ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും.

Tags

Share this story