പള്ളിപ്പുറത്ത് ബിജെപി ഭരണം വീണു; യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് എൽഡിഎഫ്
Aug 29, 2026, 15:57 IST
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം പാസായി. പ്രസിഡന്റ് വിനീത കെ.ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ഏഴിനെതിരെ 12 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്.
19 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്കും യുഡിഎഫിനും (കോൺഗ്രസ്) 7 വീതവും എൽഡിഎഫിന് (സിപിഎം) 5 അംഗങ്ങളുമാണുള്ളത്. തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് ബിജെപി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടിയെടുത്തിരുന്നത്. ഭരണസ്തംഭനവും വികസന മുരടിപ്പും ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം നൽകിയത്.
