2019ലെ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനെ സഹായിച്ചെന്ന് ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ

adoor

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന നേതാവ് ജയരാജ് കൈമൾ. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനെ സഹായിച്ചെന്ന ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറിയായ ജയരാജന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്. 

2019ൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിനെ ബിജെപി സഹായിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ ഇരട്ട വോട്ടുകൾ കണ്ടെത്തിയത് താനാണ്. ഇരട്ട വോട്ടിന്റെ വിവരങ്ങൾ അടൂർ പ്രകാശിന് കൈമാറി. 

ഇരട്ട വോട്ട് കണ്ടെത്തിയത് തെരഞ്ഞെടുപ്പിൽ നിർണായകമായി. യുഡിഎഫിന്റെ പ്രചാരണത്തിന് തന്റെ സംഘം സഹായിച്ചെന്നും ജയരാജ് പറഞ്ഞു. 2019ൽ ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രനാണ് ആറ്റിങ്ങലിൽ മത്സരിച്ചത്.
 

Share this story