ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനിൽ ആന്റണിയെ കേരളത്തിൽ നിന്നും മത്സരിപ്പിക്കാൻ ബിജെപി

anil antony

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനിൽ ആന്റണിയെ കേരളത്തിൽ നിന്നും മത്സരിപ്പിക്കാൻ ബിജെപിയുടെ ആലോചന. അനിലിന് പിന്നാലെ പലരും പാർട്ടിയിലേക്ക് എത്തുമെന്നാണ് ബിജെപിയുടെ പ്രചാരണം. അനിലിനെ തള്ളി പറയുന്നുണ്ടെങ്കിലും ബിജെപിയിലേക്ക് ഇനിയും ആളുകൾ പോകുമോയെന്ന ആശങ്ക കോൺഗ്രസിനുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിൽ ആന്റണിയെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രമുഖരായ ചില കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നാണ് അഭ്യൂഹം. അനിലിന്റെ വരവ് തുടക്കം മാത്രമാണെന്ന് ബിജെപി പറയുന്നു.
 

Share this story