ആലപ്പുഴയിൽ ആറ് പഞ്ചായത്തുകളിൽ ബിജെപി ഭരണം; പുതുതായി ലഭിച്ചത് 4 പഞ്ചായത്തുകൾ
Dec 27, 2025, 15:05 IST
ആലപ്പുഴ ജില്ലയിൽ ബിജെപിക്ക് നേട്ടം. ആറ് പഞ്ചായത്തുകളിൽ ബിജെപി അധികാരത്തിലെത്തി. കഴിഞ്ഞ തവണ രണ്ട് പഞ്ചായത്തുകൾ മാത്രം ഭരിച്ചിരുന്നതിൽ നിന്നാണ് ഇത്തവണ ആറ് പഞ്ചായത്തുകളിൽ ഭരണം ലഭിച്ചത്. ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, തൃപെരുന്തുറ പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം
ആല പഞ്ചായത്ത് പ്രസിഡന്റായി അനീഷ ബിജു തെരഞ്ഞെടുക്കപ്പെട്ടു. ബുധനൂരിൽ പ്രമോദ് കുമാറും കാർത്തികപ്പള്ളിയിൽ പി ഉല്ലാസനും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവൻവണ്ടൂരിൽ സ്മിത രാജേഷാണ് പ്രസിഡന്റ്. പാണ്ടനാട് ജിജി കുഞ്ഞുകുഞ്ഞും തൃപെരുന്തുറയിൽ ബിനുരാജും പ്രസിഡന്റായി
കഴിഞ്ഞതവണ തിരുവൻവണ്ടൂരിൽ സ്വതന്ത്രന്റെ പിന്തുണയിൽ എൽഡിഎഫ് ആണ് ഭരിച്ചത്. ആലയും ബുധനൂരും എൽഡിഎഫും പാണ്ടനാട് യുഡിഎഫുമായിരുന്നു ഭരിച്ചിരുന്നത്.
