തിരുവനന്തപുരത്ത് ചരിത്രമെഴുതാൻ ബിജെപി; കോർപറേഷനിൽ വ്യക്തമായ ആധിപത്യത്തോടെ ലീഡ്

bjp

തിരുവനന്തപുരം കോർപറേഷനിൽ ചരിത്രമെഴുതാൻ തയ്യാറെടുത്ത് ബിജെപി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ആധിപത്യത്തോടെ എൻഡിഎ മുന്നണി ലീഡ് നേടിയിരിക്കുകയാണ്. 45 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് 23 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്

യുഡിഎഫ് 16 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. രണ്ട് സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്. കോർപറേഷനിൽ ബിജെപി നേതാവ് വിവി രാജേഷ് അടക്കം വിജയിച്ച് വന്നിട്ടുണ്ട്. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായ കെഎസ് ശബരിനാഥൻ കവടിയാർ വാർഡിൽ വിജയിച്ചു

ശാസ്തമംഗലത്ത് ബിജെപിയുടെ മേയർ സ്ഥാനാർഥിയായ ആർ ശ്രീലേഖ വിജയിച്ചു. ജഗതി വാർഡിൽ നടനും കേരളാ കോൺഗ്രസ് ബി നേതാവുമായ പൂജപ്പുര രാധാകൃഷ്ണൻ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർഥിയാണ് ഇവിടെ പരാജയപ്പെട്ടത്.
 

Tags

Share this story