സമരങ്ങളെ അടിച്ചമർത്തിയാൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കും: സുരേന്ദ്രൻ
Mon, 20 Feb 2023

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇപ്പോൾ നടത്തേണ്ടത് പ്രതിരോധ യാത്രയല്ല ജീർണോദ്ധാരണ യാത്രയാണെന്ന് കെ സുരേന്ദ്രൻ. രാഷ്ട്രീയ പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തു കൊണ്ട് സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കും.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ നിന്ന് കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിലൂടെ അദ്ദേഹം ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടിയൊളിക്കുന്നത്. ചുവപ്പ് കണ്ട കാളയെ പോലെയാണ് കറുപ്പ് കണ്ട പിണറായി എന്നും സുരേന്ദ്രൻ പരിഹസിച്ചു.