ബിജെപി കേരളത്തില്‍ നേടിയത് ഉജ്വല ജയം; നരേന്ദ്ര മോദിയുടെ വികസന അജണ്ട കേരളത്തിലെ ജനം സ്വീകരിച്ചു: കെ സുരേന്ദ്രന്‍

K Surendran

തിരുവനന്തപുരം: ബിജെപി കേരളത്തില്‍ നേടിയത് ഉജ്വല ജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോട് കൂടി ജയിച്ചത് വലിയ മാറ്റമാണ്. നരേന്ദ്ര മോദിയുടെ വികസന അജണ്ട കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന കേരളത്തിലെ ജനം സ്വീകരിച്ചു. എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടുകളില്‍ വര്‍ധനയുണ്ടായി.

തൃശൂരിലേത് ഉജ്വല ജയം. കേരളത്തില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയില്ലെന്ന പ്രചാരവേലയാണ് ഇറക്കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന നാട്ടില്‍ എല്ലാ തരത്തിലുള്ള പ്രചാരണങ്ങളെയും അതിജീവിച്ചാണ് ബിജെപി ഉജ്വല ജയം നേടിയത്’, സുരേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം ‘തൃശൂരില്‍ ഈ വിജയം എനിക്ക് അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്‍മാര്‍ക്കും എന്റെ ലൂര്‍ദ്ദ് മാതാവിനും പ്രണാമം’ എന്ന് പറഞ്ഞാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്. തൃശ്ശൂരിലെ ജനങ്ങള്‍ പ്രജാ ദൈവങ്ങളാണ്. വോട്ടര്‍മാരെ വഴിതെറ്റിച്ചു വിടാന്‍ ശ്രമം ഉണ്ടായി എന്നും എന്നാല്‍ ദൈവങ്ങള്‍ അവര്‍ക്ക് വഴികാട്ടിയെന്നും സുരേഷ് ഗോപി പറഞ്ഞു.

Share this story