കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ല; സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം: ഇപി ജയരാജൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് മികച്ച നേട്ടമുണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്‌സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും ഇപി ജയരാജൻ പറഞ്ഞു

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയാണെന്നും ഇപി പരിഹസിച്ചു. എക്‌സിറ്റ് പോളുകൾക്ക് പിന്നിൽ പ്രത്യേക താത്പര്യങ്ങളുണ്ട്. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്‌സിറ്റ് പോൾ

ഇടതുപക്ഷ വിരുദ്ധ മനോഭാവം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നും ഇപി പറഞ്ഞു
 

Share this story