പ്രചാരണത്തിന്റെ ഭാഗമായി കൊടി കെട്ടുന്നതിനിടെ കോണിയിൽ നിന്ന് വീണ് ബിജെപി പ്രവർത്തകൻ മരിച്ചു

sreerangan

തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടി കെട്ടുന്നതിനിടെ കോണിയിൽ നിന്നുവീണ് ബിജെപി പ്രവർത്തകൻ മരിച്ചു. പെരിങ്ങോട്ടുകര താന്ന്യത്താണ് അപകടം. 

അഴിമാവ് ഒറ്റാലി ശേഖരൻ മകൻ ശ്രീരംഗനാണ്(57) മരിച്ചത്. സുരേഷ് ഗോപിയുടെ പര്യടനത്തിന് മുന്നോടിയായി അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെയാണ് അപകടം

ഉടനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് സംസ്‌കരിക്കും.
 

Share this story