തൃശ്ശൂരിൽ ബിജെപി-കോൺഗ്രസ് ഡീൽ നടന്നു; എൽഡിഎഫ് വോട്ടിൽ കുറവില്ല: ഇപി ജയരാജൻ

ep

തൃശ്ശൂരിൽ കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടായെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കെ മുരളീധരന്റെ ഒരു ലക്ഷം വോട്ട് സുരേഷ് ഗോപിക്ക് പോയി. എൽഡിഎഫിന്റെ വോട്ടിൽ കുറവ് സംഭവിച്ചിട്ടില്ല. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ് ആണെന്നും ഇപി ജയരാജൻ പറഞ്ഞു

പ്രകാശ് ജാവേദ്കറെ കണ്ടുവെന്ന് തെരഞ്ഞെടുപ്പ് ദിവസം താൻ വെളിപ്പെടുത്തിയത് മുന്നണിക്ക് തിരിച്ചടിയായില്ല. തന്റെ വെളിപ്പെടുത്തൽ സ്വാധീനമുണ്ടാക്കിയില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന ഒരു മഹാനല്ല താൻ. ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് ശ്രമിച്ചത്. 

രാജ്യസഭാ സീറ്റ് ആർക്ക് നൽകുമെന്നത് സംബന്ധിച്ച് മൂന്ന് ദിവസത്തിനകം തീരുമാനമുണ്ടാകും. പ്രശ്‌നമിതുവരെ മുന്നണിയിൽ ചർച്ചയായിട്ടില്ല. വിഷയം ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കുമെന്നും ജയരാജൻ പറഞ്ഞു.
 

Share this story