ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം കേരളത്തിൽ നടക്കില്ല; സിപിഎം-ബിജെപി നല്ല ബന്ധം: സതീശൻ

satheeshan

കേരളത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് തെറ്റിദ്ധാരണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവിടെ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ല. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. സിപിഎമ്മും ബിജെപിയും തമ്മിൽ നല്ല ബന്ധമാണ്. ബിജെപിയെ തൃപ്തിപ്പെടുത്താനാണ് കേരളത്തിലെ സിപിഎം ശ്രമിക്കുന്നത്

സ്വർണക്കടത്ത് നടന്ന ഓഫീസ് ഏതെന്ന് അറിഞ്ഞിട്ടും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് എന്തുകൊണ്ട് നടന്നില്ല. കോൺഗ്രസ് മുക്ത ഭാരതം എന്ന ഫോർമുല കേരളത്തിൽ നടന്നു. ബിജെപിയുടെ കുഴൽപ്പണ കേസിൽ കേരള സർക്കാർ സഹായിച്ചു. സിപിഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് സിപിഎമ്മിനെ സഹായിച്ചു

ക്രൈസ്തവ മതസ്ഥാപനങ്ങൾക്ക് നേരെ ആക്രമണം വർധിച്ചു. ഇതെല്ലാം മറച്ചുവെച്ച് സംഘ്പരിവാർ കേക്കുമായി മതമേലധ്യക്ഷൻമാരെ കാണാൻ പോകുന്നു. മറിയക്കുട്ടി 86 വയസ്സുള്ള വയോധികയാണ്. അവർ ആര് വിളിച്ചാലും പരിപാടിക്ക് പോകുമെന്നും സതീശൻ പറഞ്ഞു.
 

Share this story