ക്രൈസ്തവരുടെ മനസ്സിലുണ്ടാക്കിയ മുറിവുണക്കാൻ ബിജെപിയുടെ ഭവനസന്ദർശനത്തിന് സാധിക്കില്ല: വേണുഗോപാൽ

kc

ക്രൈസ്തവ വിഭാഗത്തിന്റെ ആശങ്ക പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെടും. ബിജെപി ശ്രമിക്കുന്നത് വോട്ട് തട്ടാൻ മാത്രമാണ്. ക്രൈസ്തവ നേതാക്കളുടെ നിവേദനം വാങ്ങാൻ പോലും മന്ത്രിയില്ലെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. 

ക്രൈസ്തവരുടെ മനസ്സിലുണ്ടാക്കിയ മുറിവ് ഉണക്കാൻ ബിജെപി നേതാക്കളുടെ ഭവന സന്ദർശനത്തിന് സാധിക്കില്ല. എല്ലാവരുമായി നല്ല ബന്ധമാണ് കോൺഗ്രസിനുള്ളത്. പിതാക്കൻമാരെ വെല്ലുവിളിക്കുന്ന, ആക്ഷേപിക്കുന്ന രീതി കോൺഗ്രസിന് ഇല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
 

Share this story