കണ്ണൂർ ജില്ലയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; എട്ട് യൂത്ത് കോൺഗ്രസുകാർ കസ്റ്റഡിയിൽ
Mon, 20 Feb 2023

കനത്ത സുരക്ഷക്കിടയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി. കണ്ണൂർ ജില്ലയിലെ ചുടലയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച എട്ട് യൂത്ത് കോൺഗ്രസുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ മുഖ്യമന്ത്രി കാസർകോട് ജില്ലയിലെത്തി. ജില്ലയിൽ അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. ചീമേനി തുറന്ന ജയിലിലാണ് ആദ്യ പരിപാടി. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി 911 പോലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.