പാലക്കാട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
Sat, 18 Feb 2023

പാലക്കാട് ചാലിശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊച്ചിയിൽ നിന്ന് പ്രതിഷേധം കണക്കിലെടുത്ത് ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പാലക്കാട് എത്തിയത്. എന്നാൽ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ സുരക്ഷ മറികടന്ന് കരിങ്കൊടി കാണിക്കുകയായിരുന്നു
ചാലിശേരിയിലെ സന്ദർശനത്തിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ കൂടുതൽ പ്രവർത്തകർ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂറ്റനാട് പിലാക്കാട്ടിരി സ്വദേശിയുമായ എകെ ഷാനിബ്,കോൺഗ്രസ് നാഗലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെപിഎം ഷെരീഫ്,നാഗലശ്ശേരി പഞ്ചായത്ത് മെമ്പർ സലീം,നാഗലശ്ശേരി സ്വദേശിയായ അസീസ് എന്നിവരെയാണ് ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തത്.