പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ സ്‌ഫോടനം; ഒരു തൊഴിലാളി മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

plywood

പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒഡിഷ സ്വദേശി രത്തൻ കുമാർ മബൽ എന്നയാളാണ് മരിച്ചത്. അപകടത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റു. സ്‌ഫോടനത്തിൽ നെഞ്ചിൽ ഗുരുതര പരുക്കേറ്റ രത്തൻ കുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുടിക്കൽ സ്വദേശി ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോൺ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനമുണ്ടായത്.
 

Share this story