ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവം; കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജൻ
May 23, 2023, 14:45 IST

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയത്തിന്റെ ഗേറ്റ് പൂട്ടിയിട്ട സംഭവത്തിൽ കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജൻ. ട്രയൽസ് നടക്കുന്ന വിവരം ജില്ലാ സ്‌പോർട്‌സ് കൗൺസിലിനെ അറിയിച്ചിരുന്നുവെങ്കിൽ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്ന് പി വി ശ്രീനിജൻ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎ വന്ന് ഗേറ്റ് പൂട്ടിയതല്ല. ഗേറ്റ് പൂട്ടിക്കിടന്നതാണ്. അനുമതിയുണ്ടേൽ തുറന്ന് കൊടുക്കാറാണ് പതിവെന്നും ശ്രീനിജൻ പറഞ്ഞു
ബ്ലാസ്റ്റേഴ്‌സ് പേടിപ്പിച്ചാണ് കരാർ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്‌പോർട്‌സ് കൗൺസിൽ മുൻ അധ്യക്ഷ മേഴ്‌സി കുട്ടനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്നും പി വി ശ്രീനിജൻ പറഞ്ഞു. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തു കൊണ്ടുപോയ ആളാണ് മേഴ്‌സി കുട്ടനെന്നും ശ്രീനിജൻ ആരോപിച്ചു.