തലച്ചോറിലെ രക്തസ്രാവം കൂടി; മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

mamukkoya

നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യനില വഷളാകാൻ കാരണം. കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. 

ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് മാമുക്കോയ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില അൽപ്പം ഭേദപ്പെട്ടതിനെ തുടർന്നാണ് വണ്ടൂരിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
 

Share this story