ബോട്ടുടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി; നാല് ബന്ധുക്കൾ കസ്റ്റഡിയിൽ
Updated: May 8, 2023, 14:32 IST

താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് വാഹനം കിട്ടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തിലുണ്ടായിരുന്നു. പാലാരിവട്ടം പോലീസ് പരിശോധനക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നാസർ എറണാകുളത്തെ ഏതെങ്കിലും സ്‌റ്റേഷനിൽ കീഴടങ്ങിയേക്കുമെന്നാണ് കരുതുന്നത്. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.