അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

arunachal

അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. നവീൻ-ദേവി ദമ്പതികളുടെയും സുഹൃത്ത് ആര്യയുടെയും മൃതദേഹങ്ങളാണ് തിരുവനന്തപുരം വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. 

ആശുപത്രിയിൽ കൊണ്ടുപോയി എംബാം നടപടികൾക്ക് ശേഷം ആര്യയുടെയും ദേവിയുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു. ആര്യയുടെയും ദേവിയുടെയും സംസ്‌കാരം ഇന്ന് ശാന്തികവാടത്തിൽ നടക്കും. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും

വട്ടിയൂർക്കാവ് സ്വദേശിയാണ് ആര്യ(29). ആയുർവേദ ഡോക്ടറായ നവീൻ(39) കോട്ടയം സ്വദേശിയാണ്. ഭാര്യ വട്ടിയൂർക്കാവ് സ്വദേശി ദേവി(41)യും ആയുർവേദ ഡോക്ടറാണ്. ചൊവ്വാഴ്ചയാണ് ഇരുവരെയും ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
 

Share this story