കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്ത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Updated: Sep 7, 2025, 14:55 IST

കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്ത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തൻഹ ഷെറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഫയർഫോഴ്‌സും സ്‌കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു തൻഹയെ കാണാതായത്.
മാതാവിനും ബന്ധുക്കൾക്കുമൊപ്പം മാനിപുരം ചെറുപുഴയിൽ കുളിക്കാനെത്തിയതായിരുന്നു കുട്ടി. കടവിലെ പാറയിൽ നിന്നും തെന്നിവീണ് ചുഴിയിൽ അകപ്പെട്ട് പോകുകയായിരുന്നു.