മലപ്പുറം ചേലേമ്പ്രയിൽ കാണാതായ 11കാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

suicide

മലപ്പുറം ചേലേമ്പ്രയിൽ കാണാതായ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്‌സ് ഇന്ന് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു

ഇന്നലെ വൈകുന്നേരം മുതലാണ് ചേലേമ്പ്ര സ്വദേശി പാറയിൽ ഫൈസലിന്റെ മകൻ എവി മുഹമ്മദ് ഫാദിലിനെ കാണാതായത്. കുട്ടി ജലാശയങ്ങളിൽ പെട്ടോ എന്ന് സംശയം ഉണർന്നിരുന്നു

ഇതേ തുടർന്നാണ് ഫയർ ഫോഴ്‌സ് സംഘവും സ്‌കൂബ ഡൈവിംഗ് സംഘവും പുഴയിലടക്കം പരിശോധന നടത്തിയത്. ഈ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Share this story