സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു; ഉച്ചയോടെ കൊച്ചിയിലേക്ക് എത്തിക്കും
May 19, 2023, 08:47 IST

സുഡാനിൽ ആഭ്യന്തര സംഘർഷത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. മൃതദേഹം ഇന്നുച്ചയോടെ കൊച്ചിയിലെത്തിക്കും. രാത്രി എട്ട് മണിയോടെ മൃതദേഹം ആലക്കോട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പത് മണിക്ക് നെല്ലിപ്പാറ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡൽഹി പാലം വ്യോമസേന താവളത്തിലെത്തിച്ചത്. നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ഷാജി മോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഏറ്റുവാങ്ങി. ഏപ്രിൽ 14നാണ് സുഡാനിൽ ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. അവധിയാഘോഷിക്കാൻ സുഡാനിലെത്തിയ ഭാര്യയും മകളും നോക്കി നിൽക്കെയായിരുന്നു മരണം.