തിരുവനന്തപുരത്ത് കൂവക്കുടി ആറ്റിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

soman

തിരുവനന്തപുരം വെള്ളനാട് കൂവകുടി ആറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. സരിതാ ഭവനിൽ സോമന്റെ(60) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ 5 മണിയോടെ വീട്ടിൽ നിന്ന് ടാപ്പിംഗ് ജോലിക്കായി പോയതായിരുന്നു. രാവിലെ എട്ട് മണിയോടെ മൂത്ത മകൾ പാൽ വാങ്ങാനായി കടയിലെത്തിയപ്പോഴാണ് കൂവകുടി പാലത്തിന് അരികിൽ സ്‌കൂട്ടൽ കണ്ടത്

സ്‌കൂട്ടറിന്റെ താക്കോൽ, മരം വെട്ടാൻ ഉപയോഗിക്കുന്ന കത്തി, ഹെഡ് ലൈറ്റ് എന്നിവ സ്‌കൂട്ടറിൽ തന്നെയുണ്ടായിരുന്നു. ബുധനാഴ്ച ഫയർ ഫോഴ്‌സ് സംഘം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Share this story