ഗോവയിൽ കാണാതായ കോട്ടയം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

sanjay
പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗോവ അഞ്ജുന ബീച്ച് പരിസരത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം കുലശേഖരമംഗലം സ്വദേശി സഞ്ജയ്(19)ആണ് മരിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. 29ന് ഗോവയിലേക്ക് പോയ യുവാവിനെ പുതുവത്സരാഘോഷത്തിന് ശേഷം കാണാതാകുകയായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് സഞ്ജയ് ഗോവയിലേക്ക് പോയത്.
 

Share this story