കോഴിക്കോട് മാവൂരിൽ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് മാവൂർ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടൂർ സ്വദേശി അബ്ദുൽ ജലീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

ശനിയാഴ്ച വൈകുന്നേരമാണ് അബ്ദുൽ ജലീലിനെ പുഴയിൽ കാണാതായതായി സംശയമുണർന്നത്. ഇയാൾ പുഴയിൽ ചാടിയതെന്നാണ് പോലീസിന്റെ നിഗമനം.
 

Share this story