കോഴിക്കോട് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Mon, 20 Feb 2023

കോഴിക്കോട് മാളിയേക്കലിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കരയിൽ നിന്നും നൂറുമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിന്റെ ബോട്ടും ഹെലികോപ്റ്ററും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അനുചന്ത് എന്ന കുട്ടിയെ കടലിൽ കാണാതായത്. കടലോരത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.