കുറ്റ്യാടി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റ്യാടി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരിമുക്ക് സ്വദേശി മീത്തൽ ഗംഗാധരന്റെ മകൻ യദുവാണ്(24) മരിച്ചത്. 

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വരവെ മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു. സുഹൃത്തുക്കളോട് നീന്തി മറുകരയിൽ എത്താമെന്നാണ് യദു പറഞ്ഞത്

മറുകരയിൽ ഏറെ നേരം കാത്തുനിന്നിട്ടും യദു എത്താത്തിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു. രാത്രി തന്നെ ഫയർ ഫോഴ്സ് അടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

Share this story