തൃശ്ശൂർ പീച്ചി ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

mungi maranam

തൃശൂർ പീച്ചി ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശി യഹിയയെ ഇന്നലെ വൈകിട്ടോടെയാണ് പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കാണാതായത്.


സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ നീന്തുന്നതിനിടയിൽ കാണാതാകുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയാണ് യഹിയ. 

പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു യഹിയ.

Share this story