കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമൽരാജിന്റെ മൃതദേഹമാണ് ലഭിച്ചത്.

ഇന്നലെ രാത്രിയോടെയാണ് അമൽരാജ് തിരയിൽപ്പെട്ടത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നഴ്‌സാണ് അമൽരാജ്.

ഇന്ന് നടന്ന തെരച്ചിലിൽ കൊല്ലം പോർട്ടിനുള്ളിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
 

Share this story