ആലപ്പുഴയിൽ 'മാവേലി'യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

പൊ

ആലപ്പുഴ: കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത. തട്ടുകടക്കാരനാണ് മാവേലിയെ ആക്രമിച്ചത്. അവിട്ടം ദിനത്തിലാണ് സംഭവം നടന്നത്.

ചന്ദ്രബാബുവിന്റെ മുഖത്തും കൈയിലും പൊള്ളലേറ്റു. കടയിൽ നിന്ന് ചായ കുടിച്ചശേഷം പണം നൽകി പോകുന്നതിനിടെ ചെറിയ തർക്കമുണ്ടായപ്പോഴാണ് തിളച്ച എണ്ണയൊഴിച്ചതെന്ന് ചന്ദ്രബാബു പറഞ്ഞു. ഓലക്കുട ഉണ്ടായിരുന്നതിനാൽ തലയിലൂടെ എണ്ണ വീണില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കായംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story