കോട്ടയത്ത് രണ്ട് വയസ്സുകാരന്റെ തലയിൽ തിളച്ച വെള്ളം ഒഴിച്ചു; അച്ഛൻ അറസ്റ്റിൽ
Thu, 9 Mar 2023

കോട്ടയത്ത് കുട്ടിയുടെ തലയിൽ തിളച്ച വെള്ളം ഒഴിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് മൂന്നിലവ് കടവുപുഴ സ്വദേശി അനു പ്രസന്നനെ പിടികൂടിയത്
സാരമായി പൊള്ളലേറ്റ കുട്ടി നെടുങ്കണ്ടത്തെ അമ്മ വീട്ടിലാണ് ഉള്ളത്. കുടുംബ വഴക്കിനെ തുടർന്നാണ് അനു രണ്ട് വയസ്സുള്ള മകന്റെ തലയിൽ തിളച്ച വെള്ളം ഒഴിച്ചത്.